Mttc യുടേ പടിവാതിലുകൾ കടന്നു അകത്തു പ്രവേശിക്കുമ്പോൾ ഇന്ന് എന്നെ അമ്പരിപ്പിക്കാൻ എന്ത് മാസ്മരികത ആണ് കാത്തിരിക്കുന്നത് എന്നുള്ള ചിന്തകൾ മനസിന്റെ കോണുകളിൽ എവിടെയോ മാറി മറിയുന്നു. അക്ഷരങ്ങൾ ആണ് മൂല്യമേറിയ സുഹൃത്ത്, അനുഭവമാണ് നല്ല ഗുരുനാഥൻ,അമ്മയാണ് മധുരമുള്ള വാക്ക്,പുഞ്ചിരിയാണ് സുന്ദരമായ ദാനം, അറിവാണ് വിലപ്പെട്ട സമ്മാനം. ഇന്ന് ജനുവരി 7 -2022. ജീവിതത്തിന്റെ ദിശ നിർണ യിക്കുന്നത്തിൽ പ്രധാന കാര്യം പ്രാർഥന ആണ്. പതിവ് പോലെ പ്രാർഥനയോടെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ മണിക്കൂറുകൾ ഓപ്ഷണൽ വിഷയത്തിന്റെ ആയിരുന്നു. ഡോണ ടീച്ചറിന്റെ കൂടെ നീന ടീച്ചറും ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും വ്യതസ്ത തലങ്ങളെ പരിചയപെടുത്തി. അറിവിന്റെ മാസ്മരികതയ്ക്കു ഒപ്പം മനസ്സിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് ചെന്നതാണ് അടുത്ത മണിക്കൂറുകൾ. ചെറിയ ശരീരവും വലിയ മനസുമുള്ള ഒരു അധ്യാപകൻ. ആദ്യം കണ്ടപ്പോൾ പുതിയ വിദ്യാർദ്ധി ആണെന് കരുതിയിങ്കിലും അധ്യാപകൻ ആണെന് വളരെ വൈകാതെ മനസിലായി.വ്യത്യസ്ത കളികളിലൂടെ മനസും ശരീരവും മറ്റൊരു ലോകത്തേക്ക് കടന്നു. ഉച്ചയ്ക്ക് ശേഷം ഡോണ മാം spearman two factor theory, അതിനു ശേഷം ഷബാന മാം life centered and c...