നീലാമ്പൽ 💜💜
വിശാലമായ വാതിലുകൾ കടന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഓരോ പുഷ്പത്തിനും ഓരോ ഇലകൾക്കും എന്തിനേറെ പറയുന്നു വീശിയടിക്കുന്ന കാറ്റിന് പോലും ഒരു കഥ പറയാൻ കാണും. കാതു കുർപ്പിച്ചു അവ പറയുന്നത് എന്താണെന്നു നോക്കാൻ ശ്രെമിച്ചപ്പോഴേകും ചീറിപായുന്ന വാഹനങ്ങൾ എന്റെ ശ്രെദ്ധ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി. പെട്ടെന്നു വാച്ചിൽ നോക്കിയപ്പോ സമയം 9.20. കോളേജിന്റെ മണിനാദം മുഴങ്ങിയോ എന്ന് ഓർത്തു നടത്തതിന് വേഗം കൂട്ടി നടന്നു.
മാർ തിയഫിലുസിന്റെ പടിവാതിലുകളിൽ എന്നെ കാത്ത് ഒരാൾ തല ഉയർത്തി നിൽപുണ്ടായിരുന്നു. എന്നെ കാണാൻ വൈകിയതിൽ ഉള്ള പരിഭവം അവളുടെ മുഖത്തു പ്രകടമായിരുന്നു.നീല നിറത്തിൽ ഉള്ള അവളുടെ കാന്തിയേറുന്ന മുഖം എന്നെ അവളുടെ അടുത്തേക്ക് ആകർഷിച്ചു. നീലാമ്പൽ 💜💜💜💜💜💜💜💜💜. പകുതിയോളം വെള്ളത്തിൽ മുങ്ങി തല പൊക്കി ഉള്ള അവളുടെ നോട്ടം 💜💜💜💜.നിറയെ മീനുകൾ അവളെ തഴുകുന്നുണ്ടാരുന്നു.നിറയെ തിരക്കുകൾ ഉള്ള പഠനജീവിതത്തിൽ എന്റെ ശ്രെദ്ധയെ മാടി വിളിച്ചത് നീലാംബലുകൾ ആണ് 💜💜.
ചുറ്റുമൊന്നു അറിയാതെ കാണോടിച്ചപ്പോൾ കല്ലുകളോട് കിടപ്പിടിച്ചുകൊണ്ട് നിറയെ ബദം കായ്‌കൾ. പിന്നെ ഒട്ടും വൈകിയില്ല പാകമായത് നോക്കി പൊട്ടിച്ചു രുചിച്ചു. പഴമയുടെ ഓർമകളിലേക്ക് എന്നെ ആ സ്വാദ് കൊണ്ട് പോയി.
നാടൻ തനിമയെ ഉണർത്തുന്ന പച്ചക്കറികയ്ക്കൾ എന്റെ ശ്രെദ്ധയെ കൊണ്ട് പോയി. വിളഞ്ഞു പാകമായ കായ്കൾ. ജൈവ വൈവിദ്യത്തെ പ്രതിനിധാനം ചെയ്യാൻ തിയഫിലസ് എന്ത് കൊണ്ടും മികവുറ്റ് നിക്കുന്നു എന്നെനിക് തോന്നി.
ആരും കാണാത്ത പരിഭവപെട്ടു നിക്കുന്ന മറ്റു പലരെയും അവിടെ ഞാൻ കണ്ടു..................തുടരും....
തിയഫിലസ് കാഴ്ചകൾ ആയി തുടരും.
.......... അഞ്ജുനാഥ്
Beautiful words
ReplyDelete🥰🥰🥰
DeleteSuper👍🙂
ReplyDelete🥰🥰🥰
Delete👏👏👏
ReplyDelete🥰✌️
ReplyDelete