വിദ്യാലയങ്ങളിലേയ്ക്ക് 🥰🥰
വെഞ്ഞാറമൂട് സ്കൂളിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ മനസ്സിൽ എവിടെയോ ഉറങ്ങി കിടന്നിരുന്ന പഴയകാല ഓർമ്മകൾ തേടിയെത്തി. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ആഹ്ലാദം ആരുന്നു. കൃത്യം 9.15ന് തന്നെ ഞങ്ങൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രധ മധ്യാപികയെ കാണുകയും 10.45ന് ക്ലാസെടുക്കാൻ ഞങ്ങൾ 10A ക്ലാസിലേക്ക് പോകുകയും ചെയ്തു. ശരിക്കും വിദ്യാർഥികളെ കണ്ടപ്പോൾ ആ ബെഞ്ചിൽ ആ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ മനസ് വല്ലാതെ കൊതിച്ചു. ഏറെ നാളുകൾക്കു ശേഷം ആണ് ഇത്തരത്തിൽ ഒരു ക്ലാസ്സ് മുറിയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചത്. ആറ്റം, അതിന്റെ ഘടന എന്നിവയെ പറ്റി ക്ലാസ്സെടുത്തു. ഒരുപാട് സന്തോഷം നൽകിയ ദിനം. ആദ്യത്തെ ക്ലാസ്സ് 🥰🥰🥰
Comments
Post a Comment