ടീച്ചറെ ഒരു പാട്ട് പാട്😄😄
ഓരോ ദിനവും കടന്നു പോകുമ്പോൾ സന്തോഷം കൂടി കൂടി വരുന്നു. Induction day-3
ഞങ്ങൾ ഓടി നടന്നു ക്ലാസ്സെടുത്തു. അധ്യാപകരുടെ നിർദേശപ്രകാരം ടീച്ചേഴ്സില്ലാത്ത ക്ലാസിൽ എല്ലാം ഞങൾ പഠിപ്പിക്കാൻ കയറി. എന്ത് കഴിവുള്ള കുട്ടികളാണ്. പാടാനും പടം വരയ്ക്കാനും പഠിക്കാനും ഒക്കെ മിടുമിടുക്കർ. ശരിക്കും അവരുടെ ടീച്ചറായി അവരുടെ ഒപ്പം നിന്ന നിമിഷങ്ങൾ അഭിമാനം തോന്നി.
ഉച്ചഭക്ഷണം തയാറാക്കുന്ന കമലമ്മ അമ്മയേ കണ്ടതും സംസാരിച്ചതും ആണ് മറ്റൊരു സന്തോഷം. സ്കൂളിലുള്ള ഏകദേശം 500കുട്ടികൾക്കും അമ്മ തന്നെയാണ് ഭക്ഷണം തയാറാക്കുന്നത് എന്നുള്ള സത്യം വല്ലാതെ ഞെട്ടിച്ചു. അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരവും ഞങ്ങളുടെ അനേഷനത്തിനൊക്കെ അമ്മയുടെ ലാളിത്യത്തോടെ ഉള്ള ചിരിയും 🥰🥰🥰.
മറ്റൊരു ക്ലാസ്സിൽ കുറച്ചു സമയം കിട്ടിയപ്പോ ഞങ്ങൾ രെജു സാറിന്റെ പഴം, പപ്പടം, ചായ ഗെയിം കളിപ്പിച്ചു. കുട്ടികൾ എന്ത് മനോഹരം ആയാണ് കളിച്ചത്.
10 ബി ഡിവിഷനിലെ കുട്ടികൾ മനോഹരമായ പാട്ടുകൾ പാടി. അവസാനം ടീച്ചറെ ഒരു പാട്ട് പാട് എന്ന് കുട്ടികൾ പറഞ്ഞപ്പോ കൃത്യ സമയത്ത് ബെൽ അടിച്ചു 😄😄.
ശരിക്കും കുറച്ചു ദിവസമെങ്കിലും ഇത്രയും കഴിവുള്ള കുട്ടികളുടെ കുട്ടിടീച്ചർ ആയി ആ സ്കൂളിന്റെ ഭാഗമാകൻ കഴിഞ്ഞതിലും എന്തെനില്ലാത്ത സന്തോഷവും അഭിമാനവും ഒക്കെ തോന്നുന്നു.
😊👍
ReplyDelete