Induction day 2
എന്തെന്നില്ലാത്ത ആഹ്ലാദത്തോടെയാണ് ഇന്നും സ്കൂളിലേക്ക് പ്രവേശിച്ചത്. കൃത്യം 9.15ന് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് വിദ്യാർഥികൾക്ക് വാക്‌സിനേഷൻ ദിനം ആയിരുന്നു. ആ സ്കൂളിൽ ഉള്ള കുട്ടികളെ കൂടാതെ തന്നെ പുറത്തു നിന്നും വിദ്യാർത്ഥികൾ വാക്‌സിൻ എടുക്കുന്നതിനായി അവിടെ എത്തിച്ചേർന്നിരുന്നു. ഞങ്ങൾ വാക്‌സിൻ എടുക്കുന്നത്തിനായി വിദ്യാർഥികളുടെ പേര് മറ്റു വിവരങ്ങളും രേഖപെടുത്തി. വാക്‌സിൻ എടുക്കുന്ന കണ്ടപ്പോൾ ശരിക്കും കുട്ടികാലത്തെ ഇൻജെക്ഷൻ എടുക്കുമ്പോൾ ഉള്ള എന്റെ മുഖം അവിടെ പല കുട്ടികളിലും ഞാൻ കണ്ടു. ഒരു സ്കൂളിന്റെ ഭാഗമായ പോലെ...അവിടെ ഉത്തരവാദിത്തം ഉള്ള ജോലികൾ ചെയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. വൈകിട്ട് വരെ വാക്‌സിനേഷന്റെ ഒരു തിരക്ക് അവിടെ ഉണ്ടായിരുന്നു. മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു സന്തോഷം ആണ് വിദ്യാലയത്തിലെ ഓരോ ദിനവും സമ്മാനിക്കുന്നത്.
Comments
Post a Comment