Induction day 4
ഇന്ന് സ്കൂളിലെ നാലാം ദിനം. 9ക്ലാസിലെ രസതന്ത്ര ക്ലാസിലേക്കു ഒരു തിരഞ്ഞു നോട്ടം. സ്മിത ടീച്ചറിന്റെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇരുന്നപ്പോൾ ശരിക്കും ആ ക്ലാസിലെ ഒരു വിദ്യാർത്ഥിയായി മാറി. കാർബണിന്റെ ലോകം എന്ന പാഠത്തിന്റെ ആദ്യ ഭാഗം ആണ് ടീച്ചർ പഠിപ്പിച്ചത്. കുട്ടികളൊക്കെ ടീച്ചർ പഠിപ്പിക്കുന്നത് എന്ത് ശ്രെദ്ധയോടെ ആണ് കേൾകുന്നത്. പ്രൊജക്ടറിന്റെ സഹായത്തോട് കൂടിയുള്ള ആ പഠനം കുറച്ചു കൂടി കുട്ടികളുടെ ശ്രെദ്ധ മാറാതെ ഇരിക്കുന്നു എന്നെനിക് തോന്നി.
ഉച്ചഭക്ഷണം വിളമ്പി കൊടുക്കുക എന്നതായിരുന്നു അടുത്ത കർത്തവ്യം. ചോറും സാമ്പാറും തോരനും സലാടും ഒക്കെ........ എവിടെയൊക്കെയോ ഒരിക്കലും തിരികെ കിട്ടാത്ത എന്റെ സ്കൂൾ ദിനങ്ങൾ എന്നെ തേടിയെത്തി.
ഉച്ചയ്ക്ക് ശേഷം 9B ക്ലാസിൽ കയറി. കുട്ടികൾ മനോഹരമായ പാട്ടുകൾ സമ്മാനിച്ചു.
Comments
Post a Comment