നീലാമ്പൽ 💜💜💜💜
ഒരുപാട് ദിനങ്ങൾക്ക് ശേഷം വീണ്ടും mttc യുടെ കോണിപടികൾ കടന്നു ഇന്ന് ക്ലാസ്സ് മുറിയിലെന്തി. വിദ്യാലത്തെയും വിദ്യാർഥികളെയും ഒക്കെ പിരിഞ്ഞതിൽ ഉള്ള വിഷമം ഉള്ളിലെവിടെയോ ഒരു തേങ്ങൽ ആയി അവശേഷിക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും എന്നെ കാത്തു ഒരാൾ ആ പടിവാതിൽകൽ നിൽപുണ്ടായിരുന്നു.ഈ അഞ്ചു ദിനങ്ങൾ പിരിഞ്ഞതിലുള്ള സങ്കടമോ ദേഷ്യമോ ഒക്കെ അവളുടെ മുഖത്തു പ്രകടമായിരുന്നു. തല ഒന്ന് ഉയർത്തി നോക്കിയതെ ഉള്ളു. പരിഭവം കൊണ്ടാകാം പെട്ടെന്നു തന്നെ അവൾ തല താഴ്ത്തി. ഞാൻ ഓടി അടുത്തേയ്ക് ചെന്ന് അവളെ തഴുകി. പരിഭവം എല്ലാം മറന്നു വിശേഷങ്ങൾ ചോദിച്ചറിയാൻ അവൾ ശ്രെമിച്ചു. അവളുടെ ആ നീല നിറം എന്റെ കണ്ണുകളെ വല്ലാതെ ഉടക്കി. അവൾ ഒന്നുകൂടെ മനോഹരിയായിരിക്കുന്നു. അതേ അവൾ തന്നെ നീലാമ്പൽ 💜💜💜💜💜💜💜💜💜💜💜💜
നീലാംബലിനോട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോഴേക്കും assembly ക്ക് ആയുള്ള മണിനാദം മുഴങ്ങി. മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചുണർത്തുന്ന രീതിയിലായിരുന്നു assembly. വിദ്യാലയങ്ങളിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം ആയിരുന്നു പിന്നീടുള്ളത്. ഓർമ്മചെപിലെ പൊൻതൂവൽ ആണ് ഓരോ ഓർമകളും.
😊😊😊👍
ReplyDelete❤️
ReplyDelete