ആംഗിക സാത്വിക വാചിക 🥰
കുറെയേറെ നാളുകൾക്കു ശേഷം സുഹൃത്തകളോടൊപ്പം പുറത്ത് പോകാൻ കിട്ടിയ അവസരം. കൊറോണ ലോകത്തേ പിടിച്ചടക്കിയ ശേഷം കോളേജ്, വീട് അല്ലാതെ മറെവിടെയും പോകാൻ സാഹചര്യങ്ങൾ അനുവദിച്ചിരുന്നില്ല. പക്ഷേ പഠനത്തിന്റേ ഭാഗമായി ഇന്ന് ആ അവസരം ലഭിച്ചു. ഒരിക്കലും മറക്കാൻ ആകാത്ത ദിനം 🥰.കൃത്യം 9.15ന് തന്നെ ഞങ്ങൾ കോളേജിൽ എത്തുകയും ബെനഡികറ്റ് സർ ഞങ്ങൾക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്തു. കൃമികരിച്ചിരുന്ന ബസുകളിൽ ഞങ്ങൾ കയറുകയും ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു. സുജിത് അച്ഛന്റെ നേതൃത്വത്തിൽ ഞങ്ങൾ പാട്ടുകൾ പാടുകയും ഒക്കെ ചെയ്തു.കുറേ നാളുകൾക്കു ശേഷം ഒരിക്കലും തിരികെ കിട്ടില്ലെന്നു വിചാരിച്ച നിമിഷങ്ങൾ തിരികെ കിട്ടിയല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം 🥰🥰. ഗുരു ഗോപിനാഥ് നൃത്യ കലാലയം ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നത് വെറും വാക്കുകൾക്കുള്ളിൽ ഒതുക്കി തീർക്കാൻ പറ്റുന്നത് ആയിരുന്നില്ല.പുറമേ നിന്ന് നോക്കിയാൽ കേരള തനിമ വിളിച്ചുണർത്തുന്ന സ്ഥലം. അത് കണ്ടപ്പോ തന്നെ എന്തെന്നില്ലാത്ത അനുഭൂതി ആയിരുന്നു. പ്രവേശന കവാടം പിന്നിട്ടപ്പോൾ കണ്ട കാഴ്ചകൾ കണ്ണിനും കാതിനുമെല്ലാം ഒരു നൃത്ത വിസ്മയം ആയിരുന്നു.കല്ലിൽ തീർത്ത വിസ്മയങ്ങൾ ആയിരുന്...